Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Automotive Sector

എ​ഐ കാ​മ​റ​ക​ള്‍ മി​ഴിയ​ട​യ്ക്കു​ന്നു; വാ​ഹ​ന വ​കു​പ്പി​നു വ​രു​മാ​നന​ഷ്ടം

കോ​​​ഴി​​​ക്കോ​​​ട്:​ ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യാ​​​ന്‍ സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് കൊ​​​ണ്ടു​​വ​​​ന്ന ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് കാ​​​മ​​​റ​​​ക​​​ള്‍ പ​​​ല​​​യി​​​ട​​​ത്തും മി​​​ഴി​​​യ​​​ട​​​ച്ചു.​ ഇ​​​തോ​​​ടെ സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്കു​​​ള്ള വ​​​രു​​​മാ​​​ന​​​മാ​​​ര്‍​ഗ​​​വും കു​​​റ​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭാ ​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കു പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ലാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത.

കാ​​​മ​​​റ​​​ക​​​ള്‍ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ക​​​ടു​​​ത്ത അ​​​ലം​​​ഭാ​​​വ​​​മുണ്ടെന്നാ​​​ണ് ആ​​​ക്ഷേ​​​പം. ​കാ​​​മ​​​റ​​​ക​​​ള്‍ ചു​​​മ​​​ത്തു​​​ന്ന പി​​​ഴ അ​​​ട​​​യ്ക്കാ​​​ന്‍ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍ ത​​​യാ​​​റാ​​​കാ​​​ത്ത​​​തു വ​​​ലി​​​യ ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണു നേ​​​ര​​​ത്തേത​​​ന്നെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​നു​​​ണ്ടാ​​​ക്കി​​​യ​​​ത്.​ ഇ​​​തി​​​നി​​​ടെ​​യാ​​​ണ് കാമറകൾകൂടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​കു​​​ന്ന​​​ത്.

2023 ജൂ​​​ണ്‍ മു​​​ത​​​ലാ​​​ണ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി എ​​​ഐ ക്യാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. വാ​​​ഹ​​​ന​​മോ​​ടി​​​ക്കു​​​മ്പോ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, ഹെ​​​ൽ​​​മെ​​​റ്റ് ധ​​​രി​​​ക്കാ​​​തെ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​മോ​​ടി​​​ക്കു​​​ക, ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക, സീ​​​റ്റ് ബെ​​​ൽ​​​റ്റ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​ന​​മോ​​ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​ണ് എ​​​ഐ കാ​​​മ​​​റ​​​ക​​​ള്‍ വഴി പി​​​ഴ ചു​​​മ​​​ത്തു​​​ന്ന​​​ത്.

2023 ജൂ​​​ൺ മു​​​ത​​​ൽ 2026 വ​​​രെ​​​എ​​​ഐ കാ​​​മ​​​റ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ വി​​​വി​​​ധ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്ക് ചു​​​മ​​​ത്തി​​​യ പി​​​ഴ​​​യി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ മാ​​​ത്രം ഏ​​​ക​​​ദേ​​​ശം 40 കോ​​​ടി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. സം​​​സ്ഥാ​​​ന​​ വ്യാ​​​പ​​​ക​​​മാ​​​യി പി​​​രി​​​ഞ്ഞുകി​​​ട്ടാ​​​ത്ത പി​​​ഴ ഇ​​​തി​​​ലും എ​​​ത്ര​​​യോ മ​​​ട​​​ങ്ങ് വ​​​രും.​ പി​​​ഴ​​​ത്തു​​​ക അ​​​ട​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​കു ന്ന​​​തി​​​നാ​​​യി നി​​​യ​​​മ​​​ലം​​​ഘ​​​ക​​​ർ​​​ക്കു കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കു​​​ന്ന​​​താ​​​യി എം​​​വി​​​ഡി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Latest News

Up